Friday, 3 April 2020



മനുഷ്യന് എന്ന ജാതി...!
കാലത്തിന് മുന്നേ സഞ്ചരിച്ച പല മഹാത്മാക്കളുടേയും കഠിന പരിശ്രമങ്ങള് കൊണ്ടൊന്നും മനുഷ്യരുടെ ഭ്രാന്ത് ചികിത്സിച്ച് ഭേദമാക്കാനായില്ല.....!
കേരളം ഒരു ഭ്രാന്താലയം ആണെന്ന് വിശേഷിപ്പിച്ച സ്വാമി വിവേകാനന്ദന് പോലും അവസാനം ഒരു ഭ്രാന്തനായി ആണ് കേരളത്തില് നിന്നും മടങ്ങിയത്‌... ഭ്രാന്തില്ലാത്ത ഓരോ വ്യക്തിയെയും വന്ന പാടെ തന്നെ ഭ്രാന്തനാക്കുവാനുള്ള കഴിവ് പണ്ട് തൊട്ടേ നമ്മുടെ സമൂഹത്തിന്‌ ഉണ്ടായിരുന്നല്ലോ...!
ഈ ഭ്രാന്താലയത്തില് പല സാധാരണ മനുഷ്യരും ഒരു ഭ്രാന്തനായി അഭിനയിക്കുകയാണ്... കാരണം ഇവിടെ ഇങ്ങനെയാണ് 😂... മറിച്ച് ആണെങ്കിൽ സമൂഹം നമ്മെ ' ഭ്രാന്തന്' എന്ന് വിളിക്കും....!
ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന വളരെ മുന്നേ അനുവദിച്ചു തന്നിട്ടുണ്ടെങ്കിലും
ജനിക്കുമ്പോള് തന്നെ ഒരുവന് അവന്റെ ജാതിയും മതവും തുന്നി ചേര്ത്ത ഡ്രസ്സ് ധരിച്ചാണ് labor റൂമിൽ നിന്നും പുറത്ത്‌ വരുന്നത്...
പിന്നെ എപ്പോഴാണ് അവന് സര്വ്വ മതങ്ങളെയും പറ്റീ പഠിച്ച് റിപ്പോര്ട്ട് തയ്യാറാക്കുന്നത്...? പ്രായത്തിനൊപ്പം തന്നെ വളര്ന്ന് വിശ്വാസബന്ധനങ്ങളും അവനെ ബന്ധിപ്പിക്കുന്നു...
മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്ന ഒരു പറ്റം സമൂഹം നമുക്ക് ചുറ്റുമുണ്ട്...
മക്കളെ മനുഷ്യരായി വളർത്തി, പക്വത എത്തുമ്പോൾ തനിക്ക് ശരിയെന്ന് തോന്നുന്ന മതം തിരഞ്ഞ് എടുക്കാനും.. , ശരിയല്ലെന്ന് തോന്നിയാല് വെറും HOMO SAPIEN (പച്ച മനുഷ്യന്) ആയി മുന്നോട്ട് ജീവിതം തുടരാനും പ്രചോദനം നല്കുന്ന ഒരു പറ്റം സമൂഹം...!
ഇന്ന് അത്തരം ഭ്രാന്തരെ സമൂഹം ' മനുഷ്യർ 'ആയി അംഗീകരിച്ചിരിക്കുന്നു... 👏👏👏
ഒരുപാട് പ്രതീക്ഷയോടെ
_ശ്യാം

മനുഷ്യന് ‍   എന്ന ജാതി...! കാലത്തിന് മുന്നേ സഞ്ചരിച്ച പല മഹാത്മാക്കളുടേയും കഠിന പരിശ്രമങ്ങള് ‍   കൊണ്ടൊന്നും മനുഷ്യരുടെ ...