കോളേജിൽ നിന്നും സെലക്ഷന്‍ കിട്ടി ഇന്റര്‍ കോളേജ് academic competition ന് വേണ്ടി ഞാനും എന്റെ സുഹൃത്തുക്കളും ഒരിക്കല്‍ ചമ്രാജ്പേട്ടിൽ പോയിരുന്നു.....! 3 ദിവസം നീണ്ട മത്സരങ്ങള്‍.. അവസാന ദിവസമായിരുന്നു നാടകം.. അന്ന് പല കോളേജുകളിൽ നിന്നും വിവിധ നാടകങ്ങള്‍ അരങ്ങേറിയപ്പോൾ, ഒരു അവസാന റിഹേഴ്‌സലിന് വേണ്ടി പുറത്തിറങ്ങിയ ഞങ്ങളുടെ അരികിലേക്ക് എവിടെ നിന്നോ വന്നെത്തിയ ഒരു മുത്തശ്ശി.....കന്നഡത്തില്‍ 'അജ്ജി' എന്നാണ് മുത്തശ്ശിയേ വിളിക്കുന്നത്....
സായാഹ്ന സൂര്യന്റെ നിറമുള്ള ചേലയുടുത്ത് , ആഭരണങ്ങളൊന്നും ഇല്ലാതെ, വിണ്ട് കീറിയ നഗ്ന പാദങ്ങളുമായി അവർ പുഞ്ചിരിച്ച് നിന്നു, കൈയിൽ അവരുടെ കവിതകളും ചേര്‍ത്ത് പിടിച്ച്.....തന്റെ കന്നഡ കവിതകള്‍ അടങ്ങിയ ആ ചെറിയ പുസ്തകം വാങ്ങി സഹായിക്കണമെന്ന് അവർ അഭ്യര്‍ത്ഥിച്ചു...! എന്നാൽ കൈയിൽ അന്നേരം പൈസ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ഞങ്ങളില്‍ പലർക്കും കന്നഡ വായിക്കാൻ ഒട്ടും വശവുമില്ല താനും ....! അവര്‍ക്ക് അത് വേഗം തന്നെ മനസ്സിലാവുകയും ചെയതു... ഇവിടുത്തെ ആഗമനോദ്ദേശ്യം മനസ്സിലാക്കിയ അവര് ഞങ്ങളോട് വളരെ അടുപ്പം പ്രകടിപ്പിച്ചു...! ഞങ്ങളുടെ റിഹേഴ്‌സല്‍ കണ്ട ശേഷം തിരുത്തേണ്ട ഭാഗങ്ങളും നാടകത്തില്‍ വിജയിക്കാന്‍ വേണ്ട അടവുകളും കുറുക്കുവഴികളും എല്ലാം അവിടെ നിന്ന് വിവരിച്ച് തന്നു... തീര്‍ത്തും അപരിചിതയായ ആ സ്ത്രീ എന്തിനാണ് ഇതൊക്കെ ചെയ്യുന്നത് എന്ന് ഓര്‍ത്തു ഞങ്ങൾ അത്ഭുതപ്പെട്ടു...!
ഒരുപക്ഷേ നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നിരിക്കണം അവര്‍ക്ക്... പക്ഷേ അവരുമായുള്ള സംഭാഷണങ്ങളിലൂടെ അവരുടെ മാനസ്സിക ദൗര്‍ബല്യം എനിക്ക് വ്യക്തമായി...!!!
പെട്ടെന്ന് അവര് തന്റെ ഫ്ലാഷ് ബാക്ക് ആരംഭിച്ചു...!
ഈ നഗരത്തില്‍ പുഞ്ചിരിച്ച മുഖവുമായി കവിതകള്‍ വിറ്റു അലയുന്ന അവർ ഒരിക്കല്‍ ഒരു കന്നഡ അധ്യാപിക ആയിരുന്നു..! ഒരു വാഹനാപകടത്തില്‍ തന്റെ മക്കളെ നഷ്ടപ്പെട്ട ആ സ്ത്രീ ഇപ്പോൾ പൂര്‍ണ്ണമായും ഏകയാണ്... കണ്ടു മുട്ടുന്ന കുട്ടികളെല്ലാം അവര്‍ക്ക് സ്വന്തം മക്കളെ പോലെ തന്നെയാണ് എന്നത് അവരുടെ മായം കലരാത്ത വാത്സല്യത്തിൽ നിന്നും നിസ്സംശയം മനസ്സിലായി...!
പെട്ടെന്ന് ഒരു announcement....! ഞങ്ങളുടെ കോളേജ് ന്റെ നാടകം ഉടന്‍ ആരംഭിക്കും എന്ന്..!!! ഒന്നും പറയാൻ നിക്കാതെ എല്ലാവരും ഒരൊറ്റ ഓട്ടം ആയിരുന്നു...! ഞാനും കൂടെ ഓടി.....ഇടക്ക് ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ ആ പുഞ്ചിരിച്ച മുഖം ഞങ്ങളെ തന്നെ നോക്കി നില്‍ക്കുന്നത് ഞാൻ കണ്ടു...! ദൂരെ നിന്നും കൈ കൊണ്ട് ഒരു All the best ഉം ആശംസിച്ചു...!!
നാടകം കഴിഞ്ഞതും ഞാൻ തിരിച്ച് പുറത്തേക്ക് കുതിച്ചു ....പക്ഷേ അവിടെ അജ്ജി ഉണ്ടായിരുന്നില്ല....!
കുറച് നേരം ഞാൻ അവിടെയൊക്കെ അവരെ തപ്പി നടന്നു.... കണ്ടില്ല...!!!
എന്തൊക്കെയോ പറയാന്‍ ബാക്കി വച്ച് അവർ അപ്രത്യക്ഷയായി....!
പിന്നീട് ആ വഴികളില്‍ കൂടി കടന്നു പോകുമ്പോൾ ഞാൻ ഒന്ന് എത്തി നോക്കാറുണ്ട് മനസ്സിൽ നിന്നും മായാത്ത ആ പുഞ്ചിരി അന്വേഷിച്ച് കൊണ്ട് ...!
ശ്യാം
No comments:
Post a Comment